പൊതുപരിപാടിക്കിടെ സ്വയംഭോഗം ചെയ്ത് ദേഹത്ത് ബീജം തെറിപ്പിച്ചു,സർവകലാശാല അധികൃതർക്ക് പരാതി നൽകി വിദ്യാർത്ഥിനി


പൊതുപരിപാടിക്കിടെ സ്വയംഭോഗം ചെയ്ത് വസ്ത്രത്തിൽ തെറിപ്പിച്ച യുവാവിനെതിരെ പെൺകുട്ടിയെ‍ഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.ഡൽഹി യൂണിവേ‍ഴ്സിറ്റിയിലെ മേഘന എന്ന വിദ്യാർത്ഥിനിക്കാണ് ദുരനുഭവം.


കോളേജ് ക്യാംപസിൽ ഗാനമേളക്കിടെയായിരുന്നു സംഭവം.ഒരു വിദ്യാർത്ഥി പുറകിൽ വന്നു മുട്ടി.അയാളെ വിദ്യാർത്ഥിനി താക്കീത് ചെയ്തു.വീണ്ടും അയാൾ വൃത്തികെട്ട രീതിയിൽ സ്പർശിച്ചു.പിന്നാലെ വിദ്യാർത്ഥിനി കടുത്ത രീതിയിൽ പ്രതികരിച്ചു.കുറച്ചു ക‍ഴിഞ്ഞ് അയാൾ അവിടെ നിന്ന് പോയി.


കോളേജിൽ നിന്ന് വീട്ടിൽ തിരിച്ചെത്തി ജീൻസ് മാറുമ്പോ‍ഴാണ് വെളുത്ത കറകൾ ശ്രദ്ധയിൽ പെട്ടതെന്ന് വിദ്യാർത്ഥിനി ഫേസ്ബുക്കിൽ കുറിച്ചു.ഇതു പരിശോധിച്ചപ്പോ‍ഴാണ് ബീജക്കറയാണെന്ന് മനസിലായത്.ആ ജീൻസും പൊക്കിപ്പിടിച്ച് ഫോട്ടോയെടുത്ത് വിദ്യാർത്ഥിനി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.സർവകലാശാല അധികൃർക്ക് പരാതിയും നൽകി.



Sharing is Caring