പേ​ടി​എം സി​ഇ​ഒ​യു​ടെ ക​ന്പ്യൂ​ട്ട​റി​ല്‍​നി​ന്നു വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ പേ​ടി​എം സി​ഇ​ഒ​യു​ടെ ക​ന്പ്യൂ​ട്ട​റി​ല്‍​നി​ന്നു വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. പേ​ടി​എം ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രെ​യാ​ണ് നോ​യി​ഡ സെ​ക്ട​ര്‍ അ​ഞ്ചി​ല്‍​നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യും ഉ​ള്‍​പ്പെ​ടു​ന്നു.

പേ​ടി​എം സ്ഥാ​പ​ക​നും എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ വി​ജ​യ് ശേ​ഖ​ര്‍ ശ​ര്‍​മ​യു​ടെ ലാ​പ്ടോ​പ്പി​ല്‍​നി​ന്നാ​ണ് സം​ഘം വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ 20 കോ​ടി രൂ​പ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്ന് വി​ജ​യ് ശേ​ഖ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ജ​യ് ശ​ര്‍​മ​യു​ടെ പേ​ഴ്സ​ണ​ല്‍ സെ​ക്ര​ട്ട​റി സോ​ണി​യ ധ​വാ​നാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ക​ന്പ്യൂ​ട്ട​റി​ല്‍​നി​ന്ന് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും പേ​ടി​എം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും ക​ന്പ​നി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *