പൊട്ടിത്തെറി അവസാനിക്കുന്നില്ല; കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി അവസാനിക്കുന്നില്ല. നേതൃമാറ്റം വേണമെന്ന ആവശ്യമാണ് കോൺഗ്രസിൽ പ്രധാനമായും ഉയരുന്നത്.

കെ.സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് മുന്നിൽ ഫ്ലക്സ് ഉയർന്നു. യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും പേരിലാണ് ഫ്ലക്സ്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്ലക്സ് ഉയർന്നിട്ടുണ്ട്.

കൊല്ലം ഡി.സി.സിയിൽ പ്രസിഡന്‍റ് ബിന്ദു കൃഷണക്കെതിരെയും പോസ്റ്റർ ഒട്ടിച്ചു. ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറിനെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. അതിനിടെ തോൽവി വിലയിരുത്തുന്നതിനുള്ള കെ.പി.സി.സി തുടർ യോഗങ്ങൾ ഇന്നുമുതൽ ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *