പെയ്തൊ‍ഴിയുന്ന വൈദ്യുതി; മ‍ഴവെള്ളത്തില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിച്ച്‌ സ്കൂള്‍ കുട്ടികള്‍


മഴ വെള്ളത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കി സ്‌കൂള്‍ കുട്ടികള്‍.കണ്ണൂര്‍ ജില്ലയിലെ കീഴത്തൂര്‍ യു പി സ്‌കൂളിലാണ് മഴവെള്ളം ഉപയോഗിച്ച്‌ സ്‌കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉണ്ടാക്കുന്നത്.


സ്‌കൂളിലെ ഇലക്‌ട്രോണിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വൈദ്യുതി ഉണ്ടാക്കുന്നത്.


വെള്ളത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് എങ്ങെനെയാണെന്ന് കാണണമെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ കീഴത്തൂര്‍ യു പി സ്‌കൂളില്‍ എത്തിയാല്‍ മതി.

സ്‌കൂള്‍ മുറ്റത്തും പരിസര പ്രദേശങ്ങളിലും കെട്ടി നില്‍ക്കുന്ന മഴ വെള്ളം ഉപയോഗിച്ച്‌ സ്‌കൂളിലേക്ക് വേണ്ട വൈദ്യുതി ഉല്‍പ്പടിപ്പിക്കുകയാണ് ഇവിടെ.
സ്‌കൂളിലെ ഇലക്‌ട്രോണിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വൈദ്യുതി ഉല്‍പ്പാദനം.പ്രത്യേകം തയ്യാറാക്കിയ പൈപ്പിലൂടെ ഒഴുകി എത്തുന്ന വെള്ളത്തിന്റെ ശക്തി കൊണ്ട് ടര്‍ബൈന്‍ കറങ്ങും.

ടര്‍ബൈന്‍ കറങ്ങുന്ന ശക്തിയില്‍ ഡൈനാമോ പ്രവര്‍ത്തിച്ച വൈദ്യുതി ഉണ്ടാകും.ഇത് ബാറ്ററിയില്‍ സംരക്ഷിച്ച്‌ ഇന്‍വേര്‍ട്ടറിന്റെ സഹായത്തോടെയാണ് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ പരമാവധി വൈദ്യുതി ഉണ്ടാക്കി സംഭരിച്ചു കഴിഞ്ഞു.തലശ്ശേരി നോര്‍ത്ത ഉപജില്ല ഐ ടി കോ ഓര്‍ഡിനേറ്റര്‍ കൂടിയായ സ്‌കൂള്‍ അധ്യാപകന്‍ ഇ. രാഗേഷിന്റെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

പ്രധാന അദ്ധ്യാപിക പി രത്നാവതിയും,അധ്യാപകന്‍ കെ ഒ സുജിത്തും എല്ലാ പിന്തുണയുമായി കുട്ടികള്‍ക്ക് ഒപ്പം ഉണ്ട്. ഇലക്‌ട്രോണിക് ക്ളബ്ബിലെ കുട്ടികള്‍ക്കാണ് മേല്‍നോട്ട ചുമതല.



Sharing is Caring