പെട്രോള്‍-ഡീസല്‍ വില നാലാംദിവസവും കൂടി: മുംബൈയില്‍ 76 കടന്നു, തിരുവനന്തപുരത്ത‌് 74.20


ന്യൂഡല്‍ഹി : രാജ്യത്ത‌് ഇന്ധനവില നാലാംദിവസവും കൂടി. ഞായറാഴ‌്ച പെട്രോള്‍ ലിറ്ററിന‌് 23 പൈസയും ഡീസലിന‌് 31 പൈസയുമാണ‌് വര്‍ധിപ്പിച്ചത‌്. തുടര്‍ച്ചയായി നാലാംദിവസമാണ‌് വില വര്‍ധന. വ്യാഴാഴ‌്ച പെട്രോളിന‌് 13–14 പൈസയും ഡീസലിന‌് 18–20 പൈസയും വര്‍ധിപ്പിച്ചപ്പോള്‍ വെള്ളിയാഴ‌്ച പെട്രോളിന‌് എട്ട‌് പൈസയും ഡീസലിന‌് 19–20 പൈസയും കൂട്ടി. ശനിയാഴ‌്ച പെട്രോളിന‌് 17–18 പൈസയും ഡീസലിന‌് 19–21 ഉം വര്‍ധിപ്പിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ 72.90 ആണ്‌ വില. കോഴിക്കോട്‌ 73.22ഉം തിരുവനന്തപുരത്ത്‌ 74.20 ആണ്‌ വില.


ഡല്‍ഹിയില്‍ പെട്രോളിന‌് 70.95 രൂപയായും ഡീസലിന‌് 65.45 രൂപയായും ഉയര്‍ന്നു. പുതുവര്‍ഷം ആരംഭിച്ച‌് ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ 1.82 രൂപയും ഡീസല്‍ രണ്ട‌് രൂപയും വര്‍ധിപ്പിച്ചു.


രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ‌് ഓയില്‍ വില കൂടിയതുമാണ‌് വര്‍ധനയ‌്ക്ക‌് കാരണമെന്ന‌് എണ്ണക്കമ്ബനികള്‍ അവകാശപ്പെടുന്നു.2018 ഒക്ടോബര്‍ നാലിന‌് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന‌് 84 രൂപയായും മുംബൈയില്‍ 91 രൂപയായും വര്‍ധിച്ചതാണ‌് റെക്കൊഡ‌്. പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില ലിറ്ററിന‌്: മുംബൈ (76.58), കൊല്‍ക്കത്ത (73.05), ചെന്നൈ (73.65), ബംഗളൂരു (73. 29).



Sharing is Caring