മെക്‌സിക്കോ പൈപ്പ്‌ലൈന്‍ സ്‌ഫോടനം: മരണം 79 ആയി

മെക‌്സിക്കോയിലെ ലാലിപാനില്‍ ഇന്ധനക്കുഴല്‍ സ‌്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79ആയി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. 66പേര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളതായി ആരോഗ്യമന്ത്രി ജോര്‍ജ്ജ്‌ അല്‍സോസര്‍ പറഞ്ഞു. ഇവരില്‍ പലരും 80ശതമാനത്തിന്‌ മുകളില്‍ പൊള്ളലേറ്റവരാണ്‌. മരിച്ചവരില്‍ മൂന്നു സ‌്ത്രീകളും 12 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടും.

മൃതദേഹം കണ്ടെത്തിയവരില്‍ പലരേയും തിരിച്ചറിയാനാകാത്തവിധം പൊള്ളലേറ്റതിനാല്‍ ബന്ധുക്കള്‍ക്ക്‌ കൈമാറിയിട്ടില്ല. 55ലധികം മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്‌റ്റിന്‌ വിധേയമാക്കിയ ശേഷമേ സംസ്‌കാരത്തിന്‌ വിട്ടുനല്‍കൂ. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *