പെട്രോള്‍ വില ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി


പെട്രോള്‍ വില ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിലപാടെടുത്ത് കേന്ദ്ര ഇന്ധന മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ക്രമാതീതമായി പെട്രോള്‍ വില ഉയരുന്നതിനെപ്പറ്റി ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.


”ഏക പരിഹാരം ജി.എസ്.ടി മാത്രമാണ്, എല്ലാ പെട്രോളിയം ഉല്‍പന്നങ്ങളും അതിനു കീഴില്‍ വരണം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരുകളോടും ജി.എസ്.ടി കൗണ്‍സിലിനോടും ആലോചിക്കാന്‍ ആവശ്യപ്പെടും”- അദ്ദേഹം പറഞ്ഞു.


പെട്രോള്‍ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാനും നിലപാടു വ്യക്തമാക്കിയത്.

”ഡല്‍ഹിയില്‍ പെട്രോളിന് 70 രൂപയാണ് വില. മുംബൈയില്‍ 80 രൂപയും. ജി.എസ്.ടിക്കു കീഴില്‍ വരികയാണെങ്കില്‍ രണ്ടു സ്ഥലത്തും 38 രൂപയ്ക്ക് പെട്രോള്‍ ലഭിക്കും”- അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

നിലവില്‍ പെട്രോളിന് കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയും, സംസ്ഥാന സര്‍ക്കാരിന്റെ വാറ്റും ഡീലര്‍മാരുടെ കമ്മിഷനുമാണ് ചുമത്തുന്നത്. ജി.എസ്.ടിക്കു കീഴില്‍ വന്നാല്‍ നികുതി 12 ശതമാനം മാത്രമാവുകയും ലിറ്ററിന് 70 രൂപയില്‍ നിന്ന് 38 രൂപയായി കുറയുകയും ചെയ്യും.



Sharing is Caring