പൂഞ്ചില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍; തിരിച്ചടിച്ച് ഇന്ത്യ


ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്റെ വെടിവയ്പ്പ്. ബലാകോട്ട് സെക്ടറിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ തിരിച്ചടിയുണ്ടായി.


മോര്‍ട്ടാറുകള്‍, ചെറിയ ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമണമുണ്ടായിരിക്കുന്നത്.


തിരിച്ചടിക്കിടെ ചില സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ കശ്മീരിലെ ഭീംബെര്‍ ഗലിയിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു.



Sharing is Caring