തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മോഹന്‍ലാലിന്റെ പുലിമുരുകന് ഇന്റര്‍നെറ്റില്‍. ഇന്നലെ രാത്രി മുതലാണ് ടോറന്റ് സെറ്റുകളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. തമിഴ് ടോറന്റ് ഉള്‍പ്പടെ നാല് സെറ്റുകളിലാണ് ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട് ഡൗണ്‍ലോഡിങ് തടഞ്ഞു.
28 പേരാണ് ഇതുവരെ ചിത്രം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. തീയറ്ററുകളില്‍ വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെയാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് തീയേറ്ററുകളിലെത്തിയ ചിത്രം 75 കോടി രൂപയാണ് ഇതുവരെ വാരിക്കൂട്ടിയത്. ചിത്രം വിദേശത്തും റിലീസിനെത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ടോമിച്ചന് മുളകുപാടത്തിന്റെ നിര്‍മാണത്തില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. കമാലിനി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക. 25 കോടിയിലധികം രൂപ ചെലവഴിച്ച് ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച സിനിമയാണ് പുലിമുരുകന്.














