പുത്തന്‍ വിപണനതന്ത്രവുമായി ബാറുകള്‍ മദ്യ വില ഇനി സെക്കന്റുകളില്‍ മാറിമറിയും

തിരുവനന്തപുരം:മദ്യവില ഓഹരി വിപണിയിതിലേതു പോലെ അനുനിമിഷം മാറിമറിയുന്ന രീതിയിലേക്ക് ചുവടു വയ്ക്കാമൊരുങ്ങുകയാണ് സംസ്ഥാനത്തെ ബാറുകള്‍. അതിനു തുടക്കമെന്നോണം ഇത്തരമൊരു രീതിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് തമ്പാനൂരിലെ പ്രമുഖ ഹോട്ടല്‍. ആളെണ്ണത്തിന്റെയും അളവിന്റെയും വലിപ്പം അനുസരിച്ച് അനുനിമിഷം ബാറിലെ വില മാറുമെന്നതാണ് ഈ നൂനതല രീതിയുടെ പ്രത്യേകത. അതതു സമയത്തെ വില നോക്കി മദ്യം ഓര്‍ഡര്‍ ചെയ്യാനാവും.

ഓഹരി വിപണിയിലേതുപോലെ ചിലപ്പോള്‍ വില ഉയരാം, അതേ പോലെ തന്നെ താഴോട്ട് പോവുകയും ചെയ്യും. വില കുറഞ്ഞത് അറിയിക്കാന്‍ സൈറന്‍ മുഴങ്ങുന്നതാണ് തമ്പാനൂരിലെ ഒരു പ്രമുഖ ഹോട്ടലിലെ രീതി. ബ്രാന്‍ഡിന്റെയും അളവിന്റെയും വിലയിലെ ഏറ്റക്കുറച്ചിലാണു ഈ രീതിയുടെ പുതുമയും ആകര്‍ഷണവും.

നിമിഷം തോറും ഓരോ ബാറിലെയും മദ്യവില അറിയാന്‍ ആപ്പുകളും റെഡിയാണ്. ആപ്പിനു ക്ഷമയില്ലാത്തവര്‍ക്കായി ബാറില്‍ സ്്ക്രീനുകളില്‍ വിലയുടെ ഏറ്റക്കുറച്ചില്‍ അപ്പപ്പോള്‍ തെളിയും . മദ്യപിച്ചു തുടങ്ങിയവര്‍ അടുത്ത ലാര്‍ജിനു കാത്തിരിക്കുമ്പോഴാണ് ഇതിന്റെ ഗുണം. ഇതുവഴി ലാഭത്തില്‍ കുടിക്കാനും കഴിയും. പക്ഷേ കുടിച്ചു കഴിഞ്ഞാല്‍ കിളി പോകുന്ന മദ്യപ സമൂഹത്തിന് വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കണ്ട് മദ്യപാനത്തില്‍ ലാങം നേടാനാകുമോ എന്നാണ് നിലനില്‍ക്കുന്ന ഒരു സംശയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *