പുതിയ പ്രൈവസി പ്രൊട്ടക്ഷന്‍ ഫീച്ചറുകളുമായി ആപ്പിള്‍;ഗൂഗിളിനും ഫേസ്ബുക്കിനും വെല്ലുവിളി

ഈ വര്‍ഷത്തെ പുതിയ പദ്ധതികളും നൂതന ആശയങ്ങളും ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച്‌ ആപ്പിള്‍. ഫേസ്ബുക്കിനും ഗൂഗിളിനും തിരിച്ചടിയാകുന്ന പുതിയ പ്രൈവസി പ്രൊട്ടക്ഷന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഓഎസ് 12 ഫീച്ചറുകള്‍ക്കൊപ്പം മാക്ക് ഓഎസ് മൊഹാവെയിലുമുള്ള സഫാരി ബ്രൗസറില്‍ പുതിയ പ്രൈവസി പ്രൊട്ടക്ഷന്‍ ഫീച്ചറുകളുണ്ടാകുമെന്നാണ് ആപ്പിളിന്റെ പ്രഖ്യാപനം.

അനാവശ്യ കുക്കീസിനെ തടയുന്നതിനൊപ്പം ഫേസ്ബുക്കിന്റെ ലൈക്ക് ബട്ടണ്‍ പോലുള്ള പ്ലഗ് ഇനുകളെ ബ്ലോക്ക് ചെയ്യുമെന്നും ആപ്പിളിന്റെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് മേധാവി ക്രെയ്ഗ് ഫെഡഗിരി പ്രഖ്യാപിച്ചു. ലൈക്ക്, ഷെയര്‍ ബട്ടനുകളും കമന്റ് ബോക്‌സുമെല്ലാം ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക്, ഷെയര്‍ പോലുള്ള സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ ഏതെങ്കിലും വെബ്‌സൈറ്റുകള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ സഫാരി ബ്രൗസര്‍ അത് തിരിച്ചറിഞ്ഞ് വിന്‍ഡോയ്ക്ക് മുകളിലായി ഒരു നോട്ടിഫിക്കേഷന്‍ ബാറിലൂടെ ഉപയോക്താക്കളെ അറിയിക്കും. ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള സ്ഥാപനങ്ങളുടെ പരസ്യ വിതരണ സംവിധാനങ്ങളെ ബാധിക്കുന്ന മാറ്റങ്ങളാണ് ഇവയെല്ലാം. ആദ്യമായാണ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വേണ്ടി മറ്റാരും സ്വീകരിക്കാത്ത പുതിയ സംവിധാനങ്ങള്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *