പി.സി.ജോര്‍ജ് സിനിമയില്‍, പിസിയായി തന്നെ


രാഷ്ട്രീയ ജീവിതത്തിനു ചെറിയൊരു ഇടവേള നല്‍കി പി.സി.ജോര്‍ജ് എംഎല്‍എ സിനിമയിലേക്ക്. സ്വന്തം ജില്ലക്കാരനായ ശ്രീജിത് മഹാദേവന്റെ ഒരു മഹാസംഭവം എന്ന സിനിമയിലാണ് പി.സി.ജോര്‍ജ് പിസി എന്ന പേരിലെത്തുന്നത്.
പിസിയുടെ ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ കഥ സിനിമയില്‍ പറയുന്നുണ്ട്. ഇവരുടെ ചേരിയില്‍ ഐഎഎസ് ലഭിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കാനെത്തുന്ന എംഎല്‍എയായിട്ടാണ് പി.സി.ജോര്‍ജ് അഭിനയിക്കുന്നത്. അഭിനയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പിസിയുടെ വാക്കുകള്‍ ഇങ്ങനെ: അഭിനയിക്കുകയല്ല താന്‍ ജീവിക്കുകയാണ്.
ചേരിയിലെ ജീവിതം പറയുന്ന സിനിമ ഡിസംബറില്‍ പുറത്തിറങ്ങും. തിരുവനന്തപുരത്തെ ചെങ്കല്‍ചൂള കോളനിയിലാണു സിനിമയുടെ ചിത്രീകരണം.




Sharing is Caring