പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യം; തെളിവെടുപ്പ് ഇന്ന്


തിരുവനന്തപുരം: പി.സി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നല്‍കിയ പരാതിയിന്‍മേല്‍ ഇന്ന് സ്പീക്കര്‍ തെളിവെടുക്കും. ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ജോര്‍ജ് ആക്ഷേപമുന്നയിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരടക്കമുള്ള സാക്ഷികളില്‍ നിന്ന് തെളിവെടുത്തെങ്കിലും അന്ന് ജോര്‍ജ് ഹാജരായിരുന്നില്ല.


ജോര്‍ജും പാര്‍ട്ടിക്കുവേണ്ടി ഹര്‍ജി നല്‍കിയ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും തെളിവെടുപ്പില്‍ പങ്കെടുക്കണമെന്ന് സ്പീക്കര്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഇരുവരും ഇന്ന് പങ്കെടുക്കും.




Sharing is Caring