പി ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും എതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു


ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചു.കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജ് അജയകുമാര്‍ കുഹാര്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു നടപടി.ചിദംബരം ധനകാര്യ മന്ത്രി ആയിരുന്ന കാലത്ത് 2007ല്‍ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് നിയമ വിരുദ്ധമായി വിദേശത്തു നിന്നു 305 കോടി രൂപ നിക്ഷേപം തരപ്പെടുത്തി കൊടുക്കാന്‍ സഹായിച്ചു എന്നതാണ് കേസ്. 2017 മെയില്‍ ആയിരുന്നു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്‌അഴിമതി കേസില്‍ ചിദംബരത്തിനും കാര്‍ത്തിക്കും ഒപ്പം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് എസ് ഭാസ്കരരാമനും കൂട്ടു പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റ് 21 നു കേസില്‍ ചിദംബരത്തെ സി.ബി.ഐ യും ഒക്ടോബര്‍ 16 നു എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring