പിസ്ത കഴിക്കൂ, ആരോഗ്യഗുണങ്ങൾ അറിയാം.

ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ബി 6, തയാമിന്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പിസ്ത. പിസ്ത കഴിച്ചാലുള്ള ​ആരോ​ഗ്യ ​ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു. പിസ്ത ഉള്‍പ്പെടെയുള്ള എല്ലാ നട്സുകളിലും ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഒരു ദിവസം 30 ഗ്രാം നട്സ് കഴിക്കണമെന്ന് ഡോ. രൂപാലി നിര്‍ദേശിക്കുന്നു.

പിസ്ത കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങള്‍…

1. ഹൃദയത്തെ സംരക്ഷിക്കുന്നു…

പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

2. അമിതവണ്ണം കുറയ്ക്കും…

പിസ്തയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പിസ്ത കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അവയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, പിസ്തയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഭാരം കുറയ്ക്കാനും ​സഹായകമാണ്.

3. ദഹനപ്രശ്നങ്ങള്‍ അകറ്റും…

പിസ്തയില്‍ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. പിസ്ത കഴിക്കുന്നത് നല്ല കുടല്‍ ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഫ്ലോറിഡ യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

4. തലച്ചോറിനെ സംരക്ഷിക്കുന്നു…

പിസ്തയിലെ വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ധാരാളം ആന്റിഓക്‌സിഡന്റുകള്‍ പിസ്തയില്‍ അടങ്ങിയിരിക്കുന്നു. ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് പിസ്ത സഹായിക്കുമെന്ന് ഡോ. രൂപാലി പറയുന്നു.

5. കണ്ണിന്റെ ആരോഗ്യം…

പിസ്തയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നത് കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കണ്ണുകളെ മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പിസ്റ്റാസില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും കണ്ണുകള്‍ക്ക്മികച്ചആന്റിഓക്‌സിഡന്റുകളാണ്.

6.ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും…

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി 6 എന്ന പോഷകം പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി ചീത്ത കൊളസ്‌ട്രോള്‍ കുറച്ച്‌ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *