പിറന്നാള്‍ സമ്മാനമായി പുതിയ പാര്‍ട്ടി; പ്രഖ്യാപനം നവംമ്പര്‍ ഏഴിന്

അറുപത്തിമൂന്നാം ജന്മദിനമായ നവംബര്‍ ഏഴിന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍. പാര്‍ട്ടി രൂപവത്കരണ കാര്യത്തില്‍ ആരാധകരുമായി കമല്‍ഹാസന്‍ ചെന്നൈയില്‍ ബുധനാഴ്ച ആശയവിനിമയം നടത്തി.പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാധകരുമായി ചര്‍ച്ച ചെയ്തതായും അവസാന രൂപം നവംബര്‍ ഏഴിന് മുമ്ബ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പാര്‍ട്ടിയില്‍ പൂര്‍ണമായും പുതിയ മുഖങ്ങളെ അവതരിപ്പിക്കുക എന്നതാണ് കമല്‍ഹാസന്റെ ലക്ഷ്യം. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഉള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഴിമതിയുടെ വക്താക്കളാണെന്നും തമിഴ്‌നാടിനെ അഴിമതിയില്‍ നിന്നും കരകയറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഫാന്‍സുമായി രഹസ്യമായായിരുന്നു കമലിന്റെ ബുധനാഴ്ചത്തെ കൂടിക്കാഴ്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *