പാസഞ്ചര്‍ വണ്ടികള്‍ എക്സ്പ്രസ് ആക്കാന്‍ റെയില്‍വേ; കേരളത്തില്‍ നിന്നും 10 ട്രെയിനുകള്‍ പട്ടികയില്‍


പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസ് ആക്കാന്‍ ഒരുങ്ങി റെയില്‍വേ. 200 കിലോമീറ്ററുകളില്‍ അധികം ഓടുന്ന ട്രെയിനുകളാണ് എക്സ്പ്രസ് ആക്കി മാറ്റുന്നത്. പാസഞ്ചര്‍ വണ്ടികളും മെമു, ഡെമു വണ്ടികളുമാണ് എക്സ്പ്രസാക്കുന്നത്. രാജ്യത്തെ അഞ്ഞൂറിലധികം ട്രെയിനുകളാണ് ഇത്തരത്തില്‍ എക്സ്പ്രസാക്കി മാറ്റുന്നത്. ഇതോടെ ട്രെയിന്‍ നിരക്കുകള്‍ വര്‍ധിക്കും. സ്റ്റോപ്പുകളുടെ എണ്ണം കുറയും.


ദക്ഷിണ റെയില്‍വേയിലെ 34 ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതില്‍ കേരളത്തിലെ 10 ട്രെയിനുകളും ഇടം പിടിച്ചിട്ടുണ്ട്. മംഗളൂരു- കോയമ്ബത്തൂര്‍, മധുര- പുനലൂര്‍, പാലക്കാട്- തിരുച്ചെന്തൂര്‍, തൃശൂര്‍-കണ്ണൂര്‍, മംഗളൂരു- കോഴിക്കോട്, നിലമ്ബൂര്‍- കോട്ടയം, നാഗര്‍കോവില്‍- കോട്ടയം, കോയമ്ബത്തൂര്‍- കണ്ണൂര്‍, ഗുരുവായൂര്‍- പുനലൂര്‍, പാലക്കാട് ടൗണ്‍- തിരുച്ചിറപ്പളളി ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതില്‍ രണ്ട് ട്രെയിനുകള്‍ നേരത്തെ എക്സ്പ്രസാക്കി മാറ്റിയിരുന്നു.


കൊറോണ വൈറസിന്‍്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റെയില്‍വേ പ്രതിസന്ധിയിലായത്. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് റയില്‍വേയുടെ പുതിയ നീക്കം. പാസഞ്ചറുകള്‍ ലാഭകരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.



Sharing is Caring