കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍.ഡി.എഫ് മുന്നില്‍. മാണി സി.കാപ്പന് 2181 വോട്ടുകള്‍ക്ക് മുന്നിലാണ്. യു.ഡി.എഫ്-8174, എല്‍.ഡി.എഫ്-8931, ബി.ജെ.പി-3240, നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം പഞ്ചായത്തിലെയും കടനാട് പഞ്ചായത്തിലെയും വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.
സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 14 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റല്‍ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ യു.ഡി.എഫ്-ആറ്, എല്‍.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. 54 വര്‍ഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായില്‍ നിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം.

രാവിലെ 8ന് കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. 10 മണിക്കുള്ളില്‍ ഫലം അറിയാനായേക്കും. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകള്‍ സജ്ജമാക്കിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.












