പാലാ: പാലായില്‍ ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചു നല്‍കിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. യു.ഡി.എഫ് ശക്തികേന്ദ്രമായ രാമപുരത്ത് മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ജോസ് ടോമിന്റെ ആരോപണം. 1929 വോട്ടുകളാണ് ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിക്ക് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2600 ലധികം വോട്ടുകള്‍ ബി.ജെ.പി ഇവിടെ നേടിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നോക്കുമ്ബോള്‍ 14 ബൂത്തുകളില്‍ തന്നെ എന്‍ഡിഎ വോട്ടുകളില്‍ വലിയ കുറവുണ്ടായി. ഇത് അതേപടി ചെന്നിട്ടുള്ളത് എല്‍ഡിഎഫിനാണ്. ആരുടെയും വോട്ട് ചോര്‍ന്നുവെന്ന് പറയാന്‍ ആളല്ല. വോട്ടിംഗിനെ ബാധിക്കുന്ന കാര്യമല്ലെന്നും ജോസ് ടോം പ്രതികരിച്ചു.

രാമപുരത്ത് യു.ഡി.എഫ് വോട്ടുകളില്‍ വലിയ തോതിലുള്ള ചോര്‍ച്ചയുണ്ടായിയെന്നാണ് ആദ്യറൗണ്ട് വോട്ടെണ്ണല്‍ ഫലം സൂചിപ്പിക്കുന്നത്. 2014, 2016, 2019 കാലഘട്ടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായ മേല്‍ക്കൈ നേടിയ ഇടത്താണ് ഇത്തവണ എല്‍.ഡി.എഫ് മുന്നേറ്റം കാഴ്ച വച്ചത്.












