പാലക്കാട് ഷാഫി പറമ്പിലിന് വിജയം; അടിയറവ് പറഞ്ഞ് ഇ ശ്രീധരന്‍


പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. ബിജെപിയുടെ ഇ ശ്രീധരന്‍ തോറ്റു. അവസാന ലാപ്പിലാണ് ഷാഫി പറമ്പില്‍ തന്റെ ഭൂരിപക്ഷം ഉയര്‍ത്തിയത്. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ആദ്യ ഘട്ടങ്ങളില്‍ ലീഡില്‍ നിന്നിരുന്ന ഇ ശ്രീധരന് പരാജയം തിരിച്ചടിയാണ്.


പാലക്കാട് തൃത്താലയില്‍ എം ബി രാജേഷാണ് വിജയിച്ചത്. വിജയം കൊയ്ത ഷൊര്‍ണൂരിലെ പി മമ്മിക്കുട്ടി, ഒറ്റപ്പാലത്തെ കെ പ്രേംകുമാര്‍, കോങ്ങാട്ടെ കെ ശാന്തകുമാരി, പട്ടാമ്പിയിലെ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ എല്‍ഡിഎഫ് പോരാളികളാണ്. മണ്ണാര്‍ക്കാട് യുഡിഎഫ് പിടിച്ചെടുത്തു. തരൂരും ചിറ്റൂരും നെന്മാറയും ആലത്തൂരും എല്‍ഡിഎഫ് ആണ് മുന്നില്‍.


കേരളത്തില്‍ മുഴുവന്‍ എല്‍ഡിഎഫ് തരംഗമാണ്. 100 സീറ്റില്‍ എല്‍ഡിഎഫും 40 സീറ്റില്‍ യുഡിഎഫും ലീഡില്‍ നില്‍ക്കുന്നു. ബിജെപി അവസാനം ലീഡില്‍ നിന്ന സീറ്റ് ആയിരുന്നു പാലക്കാട്. അത് യുഡിഎഫ് തിരിച്ചെടുത്തു.



Sharing is Caring