പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി.കൊടുന്തരപ്പുള്ളി സ്വദേശി സിജിലാണ് മരിച്ചത്.പിതാവ് ശിവന്‍കുട്ടിയാണ് പിടിയിലായത്.
കൃത്യത്തിന് ശേഷം ഒളിവില്‍പോയ ശിവന്‍കുട്ടിയെ ഇന്നലെ രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് ശിവന്‍കുട്ടിയും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്.വഴക്കിനിടെ ശിവനും സിജിലും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.ഇതിനിടെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാള് എടുത്ത് സിജിലിന്റെ കഴുത്തില്‍ പിതാവ് വെട്ടുകയായിരുന്നു














