പാറ്റൂര്‍ കേസ്:തന്‍റെ പരാതി നിലനില്‍ക്കുമെന്ന് വി.എസ്


തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍. വിജിലന്‍സ് ഡയറക്ടര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ മാത്രമാണ് ഹൈകോടതി റദ്ദാക്കിയത്. തന്‍റെ ഹരജിയില്‍ തുടര്‍ നടപടി വേണമെന്നും വി.എസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടു.


ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വി.എസിന്‍റെ ഹരജിയെ കുറിച്ച്‌ യാതൊരു പരാമര്‍ശവുമില്ല. അതിനാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും എതിരായ ആരോപണങ്ങളില്‍ തുടര്‍നടപടി വേണമെന്നും വി.എസ്. ആവശ്യപ്പെട്ടു.സമാന സ്വഭാവമുള്ള കേസ് ആയതിനാല്‍ പുതിയ ഹരജിയുടെ ആവശ്യമില്ലെന്ന് വിജിലന്‍സും കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 13ലേക്ക് കോടതി മാറ്റി.




Sharing is Caring