പാപ്പത്തിച്ചോലയിലേത് സമ്പന്നരുടെ കുരിശ്,ക്രിസ്തുവിന്‍റേതല്ല :ബിനോയ് വിശ്വം


പാപ്പാത്തിച്ചോലയിലേത് ക്രസ്തുവിന്‍റേതല്ല,സമ്പന്നരുടെ കുരിശെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം.കുരിശു തകർക്കുന്നതാണോ എൽഡിഎഫ് നയമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്‍റെ പ്രസ്താവനക്കാണ് സിപിഐ നേതാവിന്‍റെ മറുപടി.കയ്യേറ്റക്കാർക്ക് മറയായി കുരിശു നൽകുന്നതാണോ കെസിബിസിയുടെ നയമെന്നും ബിനോയ് വിശ്വം ചോദിച്ചു.വൻകിട കയ്യേറ്റ മാഫിയക്ക് മറയാകാൻ കുരിശു കൊടുക്കുന്നതാണോ കെസിബിസി നയമെന്നും ബിനോയ് വിശ്വം ചോദിച്ചു.


സൂസേപാക്യം പിതാവും യാക്കോബായ സഭയിലെ കൂറിലോസ് തിരുമേനിയും സീറോ മലബാർ സഭ വക്താക്കളും പറഞ്ഞത് കയ്യേറ്റങ്ങളോടുളള വിശ്വാസികളുടെ നയമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.ഭൂമി നമ്മുടെ പൊതു ഭവനം എന്നു വിളിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പാരിസ്ഥിതിക നിലപാട് കയ്യേറ്റത്തിന്‍റെ കൂട്ടുകാർക്കുളള മറുപടിയാണെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.


പാപ്പാത്തിച്ചോലയിലെ സമ്പന്നരുടെ കുരിശ് ഗാഗുൽത്താ മലയിലേക്ക് ക്രിസ്തു ചുമന്ന കുരിശല്ല.പിതാവിന്‍റെ ആലയത്തെ അശുദ്ധമാക്കുന്നവരെ ചാട്ടവാറു കൊണ്ട് അടിച്ചു പുറത്താക്കണമെന്നാണ് ക്രിസ്തു പറഞ്ഞത്.അതാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.



Sharing is Caring