പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും: രാജ്‌നാഥ് സിംഗ്

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ ലംഘനങ്ങള്‍ക്ക് ഭാരത സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതം ഒരിക്കലും പാക്കിസ്ഥാന്റെ മുന്നില്‍ തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്. അത് ന്യായീകരിക്കാവുന്നതല്ല. എന്നാല്‍, ബിഎസ്എഫ് പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുന്നുണ്ട്. ഭാരതത്തിലെ ജനങ്ങള്‍ ഇന്ന് സമാധാനത്തോടെ ദീപാവലി ആഘോഷിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ജീവന്‍ പണയം വച്ച് അതിര്‍ത്തി കാക്കുന്ന സൈനികരാണ്- രാജ്‌നാഥ് സിംഗ് പറഞ്ഞു.

സൈന്യത്തില്‍ എല്ലാവരും വിശ്വാസം അര്‍പ്പിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സംരക്ഷണയിലാണ് ഭീകരര്‍ കഴിയുന്നത്. സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചു. ഭാരത സൈനികനെ വെടിവച്ചു കൊല്ലുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഈ വിഷയം പാകിസ്ഥാനുമായി വേണ്ടതു പോലെ കൈകാര്യം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *