പാക്കിസ്ഥാന്റെ ആണവായുധ ചരിത്രം സംഘർഷങ്ങൾ നിറഞ്ഞത്: അമേരിക്ക

പാക്കിസ്ഥാന്റെ ആണവായുധ ചരിത്രം ഏറെ സംഘർഷങ്ങൾ നിറഞ്ഞതാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടർ. അമേരിക്കയിലെ മിനോട്ട് എയർഫോഴ്സ് ബേസിലെ സൈനിക സമ്മേളനത്തിലാണ് അദ്ദേഹം പാക്കിസ്ഥാന്റെ ആണവായുധ ചരിത്രത്തെക്കുറിച്ച് പരാമർശിച്ചത്.

അമേരിക്ക, പാക്കിസ്ഥാനുമായി ചേര്‍ന്ന് സ്ഥിരതക്കുവേണ്ടിയുളള യത്നത്തിലാണ്. എന്നാല്‍, അവര്‍ അമേരിക്കക്ക് നേരിട്ട് ഭീഷണിയല്ല. മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടുള്ളതുപോലെ പാക്കിസ്ഥാന്റെ ആണവായുധ വ്യാപനത്തിന് അമേരിക്ക സഹായം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ ഭാരതം ഉത്തരവാദിത്തബോധമുള്ള ആണവരാജ്യമാണെന്നും കാർട്ടർ കൂട്ടിച്ചേർത്തു. ഭാരതവും ചൈനയും ചുമതലാ ബോധത്തോടെയാണ് ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചൈന ആണവായുധങ്ങളുടെ എണ്ണത്തിലും ഗുണമേന്മയിലും ശ്രദ്ധവെക്കുന്നുണ്ട്ന്ന് അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *