പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം


പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. അപകടത്തില്‍ 150 പേര്‍ക്ക് പരിക്കേറ്റു.


ഇന്നു രാവിലെയാണ് അപകടമുണ്ടായത്. പെഷവാറില്‍നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനായ അവാം എക്‌സ്പ്രസ് മുള്‍ട്ടാനിനു സമീപംവച്ച് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് പാക് റെയില്‍വേ അധികൃതര്‍ അറിയിച്ചു.


ഷേര്‍ ഷാ പ്രദേശത്തെ ബുച്ച് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ അവാം എക്‌സ്പ്രസിന്റെ നാല് ബോഗികള്‍ മറിഞ്ഞു. എന്‍ജിന്‍ അടക്കം തകര്‍ന്നു.



Sharing is Caring