കാവേരി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദ്. ഡിഎംകെ, കോണ്‍ഗ്രസ്, പാട്ടാളി മക്കള്‍ കക്ഷി, തമിഴ് മാനില കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ പാര്‍ട്ടികളും ചലച്ചിത്ര സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ പിന്തുണയ്ക്കില്ല. ഡിഎംഡികെ നേതാവ് വിജയകാന്ത് നിരാഹാരസമരം നടത്തും. വിടുതലൈ ചിരുതൈ കക്ഷി ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നു തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ അവധി പ്രഖ്യാപിച്ചു.












