മകന്റെ ചികിത്സയ്ക്കായി മുംബയില്‍ എത്താന്‍ തന്റെ പാകിസ്ഥാന് സ്വദേശിയായ ഭാര്യയ്ക്ക് വിസ അനുവദിക്കണമെന്ന ഇന്ത്യക്കാരന്റെ അപേക്ഷയ്ക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മറുപടി. ദുബായില്‍ താമസിക്കുന്ന യാസിന് എന്നയാള്‍ സെപ്തംബറിലാണ് ഭാര്യയുടെ വിസയ്ക്കായി അപേക്ഷിച്ചത് എന്ന് ട്വീറ്റ് ചെയ്തിരുന്നു. അതിനു മറുപടിയായി എവിടെയാണ് ഭാര്യയുടെ വിസയ്ക്കായി അപേക്ഷിച്ചതെന്ന് ചോദിക്കുകയും മുംബയിലെ മകന്റെ ചികിത്സയുടെ വിവരങ്ങള്‍ നല്‍കാനും മന്ത്രി ട്വീറ്റ് ചെയ്തു.
കൂടാതെ സുഖമില്ലാതെ ആശുപത്രിയില്‍ കഴിയുന്ന മകനെ കാണാന്‍ ഉക്രൈനിലേക്ക് പോകാനായി വിസയ്ക്ക് അപേക്ഷിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കും സുഷമ സഹായം ഉറപ്പുനല്‍കിയിട്ടുണ്ട്.














