ഞങ്ങളും മറുപടി നല്‍കും: അതിര്‍ത്തിയില്‍ പാക് സേനയെ നേരിടാന്‍ ബി.എസ്.എഫ് വനിത ഉദ്യോഗസ്ഥരും


അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന പാക് സൈന്യത്തിന് എതിരെ പോരാടാന്‍ ബി.എസ്.എഫിന്റെ വനിത ഉദ്യോഗസ്ഥരും. മീഡിയം മെഷീന്‍ ഗണ്ണുകളും 51എംഎം മോര്‍ട്ടാറുകളും കൈകാര്യം ചെയ്യാന്‍ പരിശീലിച്ചവര്‍. സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നേരെ അതിര്‍ത്തിക്ക് അപ്പുറത്തു നിന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ അവര്‍ തയ്യാറാണ്.


ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിയമിതരായിരിക്കുന്ന 90 വനിത ഉദ്യോഗസ്ഥരില്‍ രണ്ടുപേരാണ് രബീന്ദറും അനുബാലയും. ‘ഞങ്ങളാണ് പുതിയ സ്ത്രീ ശക്തി. ഞങ്ങളും മറുപടി നല്‍കും. വനിതാ കോണ്‍സ്റ്റബിള്‍മാരുടെ ശക്തി എന്താണെന്ന് നൂറു വര്‍ഷം ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള മറുപടി.




Sharing is Caring