‘പശു ശാസ്ത്ര’ത്തിൽ അഖിലേന്ത്യാ പരീക്ഷയുമായി കേന്ദ്ര സർക്കാർ

നാടൻ പശുക്കളെ കുറിച്ച് വിദ്യാർത്ഥികളിലും സാധാരണക്കാരിലും താത്പര്യമുണർത്തുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ ‘പശു ശാസ്ത്ര’ത്തിൽ ഓൺലൈൻ പരീക്ഷ നടത്തും. അടുത്ത മാസം 25 നാണു പരീക്ഷ. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലെ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് എല്ലാ വർഷവും പരീക്ഷ നടത്തുക.

നാടൻ പശുക്കളെ കുറിച്ചു വിദ്യാർത്ഥികളിലും ജനങ്ങളിലും അവബോധം സൃഷ്ടിക്കാനാണ് അഖിലേന്ത്യാ തലത്തിൽ പശു ശാസ്ത്രത്തിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്.
വല്ലഭായ് കാത്തിരിയ , ചെയർമാൻ ,രാഷ്ട്രീയ കാമധേനു ആയോഗ്
സ്കൂൾ, കോളേജ് തലങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. ‘കാമധേനു ഗൗ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷ’ എന്ന് പേരിട്ട പരീക്ഷയിൽ പങ്കെടുക്കാൻ ഫീസില്ല. ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. രാഷ്ട്രീയ കാമധേനു ആയോഗ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ. വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *