പശുക്കള്‍ മാംസഭക്ഷണം തേടി അലയുകയാണെന്ന് ബിജെപി മന്ത്രി മൈക്കിള്‍ ലോബോ

പനാജി: അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോ . മുന്‍പ് സസ്യഭുക്കുകളായി കഴിഞ്ഞിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസഭക്ഷണം തേടി അലയുകയാണെന്നും മന്ത്രി വ്യക്തമാക്കി .

വിനോദ സഞ്ചാര മേഖലയായ കലാന്‍ഗുട്ടെയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന 76 പശുക്കളെ അടുത്തിടെ ഗോശാലയിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇവയില്‍ ഒന്നുപോലും സസ്യഭക്ഷണം കഴിക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു . കോഴിയുടെ അവശിഷ്ടങ്ങളും വറുത്ത മത്സ്യവുമൊക്കെയാണ് ഇപ്പോള്‍ പശുക്കളുടെ പ്രിയപ്പെട്ട ഭക്ഷണം. മാംസഭുക്കുകളായി മാറിയ കന്നുകാലികളെ തിരികെ സസ്യഭുക്കുകളാക്കി മാറ്റിയെടുക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായും മൈക്കിള്‍ ലോബോ കൂട്ടിച്ചേര്‍ത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *