പലവ്യഞ്ജന കിറ്റ് വിതരണ തീയതി നീട്ടി


സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം മേ​യ് 21വ​രെ നീ​ട്ടി. റേ​ഷ​ന്‍​ക​ട​ക​ളി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് ഒ​രു​ദി​വ​സം​കൂ​ടി തീ​യ​തി നീ​ട്ടി ന​ല്‍​കാ​ന്‍ ഭ​ക്ഷ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. 80 ല​ക്ഷം കാ​ര്‍​ഡ്​ ഉ​ട​മ​ക​ളാ​ണ് ഇ​തു​വ​രെ സൗ​ജ​ന്യ കി​റ്റ് കൈ​പ്പ​റ്റി​യ​ത്.


അ​പേ​ക്ഷ ന​ല്‍​കി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ല​ഭി​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ച്ച 17,000 കു​ടും​ബ​ങ്ങ​ള്‍​ക്ക് പു​തി​യ കാ​ര്‍​ഡ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​വ​ര്‍​ക്കും റേ​ഷ​നും പ​ല​വ്യ​ഞ്ജ​ന കി​റ്റും മേ​യ് 21ന് ​ല​ഭ്യ​മാ​യി തു​ട​ങ്ങും. ലോ​ക്​​ഡൗ​ണ്‍ മൂ​ലം പു​റ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് സ​ത്യ​വാ​ങ്മൂ​ലം ഹാ​ജ​രാ​ക്കി ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന റേ​ഷ​ന്‍ ക​ട​യി​ല്‍​നി​ന്ന്​ 21 മു​ത​ല്‍ കി​റ്റ് വാ​ങ്ങാം.


ഇ​ത് സം​ബ​ന്ധി​ച്ച്‌ എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ര്‍ സ്വ​ന്തം കാ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ താ​ലൂ​ക്ക് സ​ൈ​പ്ല ഓ​ഫി​സ​റു​ടെ​യോ റേ​ഷ​നി​ങ്​ ഇ​ന്‍​സ്പെ​ക്ട​റു​ടെ​യോ ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​മ്ബ​രി​ല്‍ ബ​ന്ധ​പ്പെ​ടണം. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍​നി​ന്ന്​ കി​റ്റു വാ​ങ്ങാ​ന്‍ സാ​ധി​ക്കാ​തെ വ​രു​ന്ന​വ​ര്‍​ക്ക് സ​െ​പ്ലെ​കോ വി​പ​ണ​ന​ശാ​ല​ക​ള്‍ വ​ഴി മേ​യ് 25ന് ​ശേ​ഷം കി​റ്റു​ക​ള്‍ ല​ഭി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന​യോ​ജ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള മേ​യി​ലെ അ​രി, ക​ട​ല/ ചെ​റു​പ​യ​ര്‍ എ​ന്നി​വ​യു​ടെ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യു​ള്ള വി​ത​ര​ണം 21ന്​ ​ആ​രം​ഭി​ക്കും.



Sharing is Caring