പറഞ്ഞ ദിവസം വിളവ് കൊയ്തില്ല; ദളിത് യുവാവിനെ വരിഞ്ഞ് കെട്ടി ചെരുപ്പിനടിച്ച് മൂത്രം കുടുപ്പിച്ചു

ഉത്തര്‍പ്രദേശ്‌:പറഞ്ഞ ദിവസം ഗോതമ്പ് വിളവെടുക്കാന്‍ കൂട്ടാക്കാതിരുന്ന ദളിത് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി മൂത്രം കുടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബദൗനിലാണ് സംഭവം. ചെറുകിട ദളിത് കര്‍ഷകനായ സീതാറാം വത്മീകിയ്ക്കാണ് ഉന്നതജാതിക്കാരുടെ പീഡനമേല്‍ക്കേണ്ടി വന്നത്. തന്റെ ചെറിയ വയലിലെ ഗോതമ്പ് കൊയ്യാന്‍ പുറപ്പെട്ട വാത്മീകിയോട് അതിന് മുമ്പ് തങ്ങളുടെ വയലിലെ വിളവ് കൊയ്യാനാവാശ്യപ്പെട്ടത് നിരസിച്ചതോടെയായിരുന്നു മര്‍ദ്ദനം.

പിടിച്ച് കെട്ടി ചെരുപ്പുകൊണ്ടടിച്ച് ഗ്രാമം മുഴുവന്‍ നടത്തി മര്‍ദ്ദിച്ച ശേഷം മൂത്രം ബലമായി നല്‍കുകയായിരുന്നുവെന്ന് വത്മീകി എ എന്‍ ഐ ന്യൂസിനോട് പറഞ്ഞു. മുഖത്തെ താടിരോമങ്ങള്‍ ബലമായി പിഴുതെടുത്ത ഉന്നത ജാതിക്കാരായ അക്രമികള്‍ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിക്കുയായിരുന്നുവെന്ന് വാത്മീകിയുടെ ഭാര്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ചെറിയ തോതില്‍ സ്വന്തം കൃഷിയും ബാക്കി മേല്‍ജാതിക്കാരുടെ വയലുകളിലെ പണിയും,ഇതാണ് വാത്മീകി സമാജത്തിന്റെ രീതി. വിളഞ്ഞ് പാകമായ തന്റെ വയല്‍ കൊയ്യാന്‍ തീരുമാനിച്ചത് ഞായറാഴ്ചയായിരുന്നു. ഇതിനിടയിലാണ് അതേ ദിവസം മേല്‍ജാതിക്കാരുടെ കൃഷി ഭൂമി കൊയ്യാനാവശ്യപ്പെട്ടത്. ഇത് നിരസിച്ചതോടെയാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സംഭവത്തോടനുബന്ധിച്ച് കര്‍ഷകരായ വിജയ് സിംഗ്, വിക്രം സിംഗ്,സോംപാല്‍ സിംഗ്,പിങ്കു തുടങ്ങിയവര്‍ അറസ്റ്റിലായിട്ടുണ്ട്.ഉത്തര്‍ പ്രദേശില്‍ ഈയിടെ ദളിത് പീഡനം വ്യാപകമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *