പറക്കുന്നതിനിടെ കുലുക്കം: എയര്‍ ഇന്ത്യാ വിമാനത്തിന്റെ ജനല്‍പാളി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: പറക്കുന്നതിനിടെ ശക്തമായ കുലുക്കമുണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കുലുക്കത്തില്‍ വിമാനത്തിന്റെ ജനല്‍ പാളി അടര്‍ന്നു.

വിമാനം പുറപ്പെട്ട് 10-15 മിനിറ്റുകള്‍ക്കുള്ളിലാണ് വലിയ കുലുക്കം അനുഭവപ്പെട്ടത്. അപ്പോള്‍ 8000 അടി ഉയരത്തിലായിരുന്നു വിമാനം. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന ഒരു യാത്രക്കാരന്‍ കുലുക്കത്തിന്റെ സമയത്ത് മുകളിലേക്ക് പൊങ്ങിപ്പോവുകയും തല മുകളിലെ കാബിനില്‍ ഇടിയ്ക്കുകയും ചെയ്തു. തലയിലുണ്ടായ മുറിവില്‍ രണ്ട് തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നു.മറ്റ് രണ്ട് പേര്‍ക്ക് കൂടി വിമാനം കുലുങ്ങിയതിനെത്തുടര്‍ന്ന് പരിക്ക് പറ്റിയിട്ടുണ്ട

ജനലിന്റെ അകത്തെപാളിയാണ് അടര്‍ന്നുവന്നത്. പുറത്തെ പാളിക്ക് തകരാറൊന്നും സംഭവിച്ചില്ലെങ്കിലും ഇതോടെ യാത്രക്കാര്‍ പേടിച്ചതായാണ് വിവരം. ചില യാത്രക്കാരെ ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിക്കേണ്ട സാഹചര്യവുമുണ്ടായി. ഡല്‍ഹിയിലെത്തിയ ഉടന്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ ആരോഗ്യസ്ഥിതിയില്‍ തകരാറൊന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.എയര്‍ ഇന്ത്യ ഡയറക്ടേറ്റ് ജനറള്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *