പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി; മീനച്ചിലാറ്റില്‍ ചാടിയെന്ന് സംശയം


കോട്ടയം: പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി. ആറ്റില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടങ്ങി. ശനിയാഴ്ച ചേര്‍പ്പുങ്കലില്‍ ഡിഗ്രി പരീക്ഷ എഴുതാന്‍ പോയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് കാണാതായത്.


ചേര്‍പ്പുങ്കല്‍ പാലത്തിന് സമീപത്ത് നിന്ന് വിദ്യാര്‍ത്ഥിനിയുടെ ബാഗും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ഞായറാഴ്ച രാവിലെ മുതല്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച്‌ പിടിച്ചിരുന്നതായി സഹപാഠികള്‍ പറഞ്ഞു. തുടര്‍ന്ന് നേരത്തെ തന്നെ വിദ്യാര്‍ത്ഥിനി മടങ്ങിയിരുന്നു. രാത്രിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുകയായിരുന്നു.


വിദ്യാര്‍ത്ഥിനി ആറ്റിലേക്ക് ചാടുന്നത് കണ്ടവരില്ല. എന്നാല്‍ ബാഗും ചെരുപ്പും സമീപത്ത് നിന്ന് കണ്ടെത്തിയതിന്‍െ്‌റ അടിസ്ഥാനത്തിലാണ് തിരച്ചില്‍. മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ശക്തമായ ഒഴുക്കുണ്ട്. പ്രദേശത്ത് ഇന്നലെ വൈകിട്ട് മീന്‍ പിടുത്തക്കാരും ഉണ്ടായിരുന്നു. ഇവരും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ലെന്ന് പോലീസിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.



Sharing is Caring