കോവിഡ് ബാധിച്ച്‌ ഡല്‍ഹിയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൂടി മരിച്ചു


ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ ഡല്‍ഹിയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ എക്‌സറേ ടെക്‌നീഷന്‍ ആയിരുന്ന എ.കെ രാജപ്പന്‍(60) ആണ് മരിച്ചത്.


കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയോടെയായിരുന്നു അന്ത്യം. കഴഇഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയില്‍ കുടുംബസമ്മേതം താമസിച്ചു വരികയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇയാള്‍.




Sharing is Caring