ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിമാ ദാസിന്റെ പരിശീലകനായ നിപ്പോണ്‍ ദാസിനെതിരെ ലൈംഗിക ആരോപണം. ഗുവഹാത്തിയില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന അത്‌ലറ്റാണ് പരാതിക്കാരി.
ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തവെ നിപ്പോണ്‍ തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അത്‌ലറ്റ് പോലീസിന് നല്‍കി പരാതിയില്‍ പറയുന്നു. മെയ്മാസം പകുതിയോടെയായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് ഗുവഹാത്തി പോലീസ് എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പരാതി നിഷേധിച്ച് പരിശീലകന്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ അസം സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്താത്തതിലുളള വൈരാഗ്യമാണ് പരാതിക്ക് കാരണമെന്ന് നിപ്പോള്‍ പറയുന്നു. ദേശീയ ചാമ്ബ്യന്‍ഷിപ്പിനുളള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നതായി ഇയാള്‍ വ്യക്തമാക്കി.
നൂറ്, ഇരുനൂറ് മീറ്ററുകളില്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടിയാണ് പരാതി നല്കിയിട്ടുളളത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.













