കൊയിലാണ്ടി: മദ്യപരുടെ ശല്യം സ്വൈരജീവതത്തിനു ഭീഷണിയെന്നു കൊയിലാണ്ടി നിവാസികളുടെ പരാതി. വൈകുന്നേരമായാൽ കൊയിലാണ്ടി അനക്സ് ബിൽഡിംങ്ങിന് പരിസരത്ത് കൂടി സ്വൈരമായി നടക്കാൻ കഴിയാത്ത വിധം മദ്യപരുടെ വിളയാട്ടം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെട്ടു.
പുതിയ മദ്യവില്പനശാല വന്നിട്ട് പോലും മാഹിയിൽ നിന്ന് ഇഷ്ടം പോലെ മദ്യം കൊയിലാണ്ടിയിൽ എത്തുന്നുണ്ട് എന്നതാണ് വസ്തുത. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇവരുടെ ശല്യം നിയന്ത്രിക്കാൻ നടപടി ഉണ്ടാവുന്നില്ലെന്നും കച്ചവടക്കാർക്കും പരാതിയുണ്ട്.

അനക്സ് ബിൽഡിംങ്ങിലേക്ക് വരുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും അനുദിനം ശല്യമായി മാറിയിരിക്കുകയാണിവർ.













