പരപ്പനങ്ങാടിയില്‍ യുവതി കൊല്ലപ്പെട്ടതറിഞ്ഞു സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനം
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇറച്ചിക്കച്ചവടക്കാരനായ നിസാമുദ്ധീന്‍ എന്ന ബാബുവിന്റെ ഭാര്യ റഹീന (33)യെയാണ് അഞ്ചപ്പുരയിലെ ഇറച്ചിക്കടക്ക് പിന്നില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ അറവിനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
ഇത് കാരണം ഭര്‍ത്താവ് കൊലപ്പെടുത്തിയതാകാം എന്നാണു നാട്ടുകാരുടെയും പൊലിസിന്റെയും പ്രാഥമിക നിഗമനം. സംഭവ ശേഷം നിസാമുദ്ധീന്‍ ഒളിവിലാണ്. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിച്ചു വരുന്നത്.













