പന്തീരാങ്കാവ് യു എ പി എ കേസ്: അലന്റെയും താഹയുടെയും ജാമ്യ ഹര്‍‌ജിയില്‍ എന്‍ ഐ എ കോടതി ഇന്ന് വിധി പറയും

പന്തീരാങ്കാവ് യു എ പി എ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വിധി പറയും. എന്‍ ഐ എ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്.

എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ ഐ എ വാദം. കഴിഞ്ഞ നവംബര്‍ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ യു എ പി എ ചുമത്തിയത്. തുടര്‍ന്ന് കേസ് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *