പദുക്കോണിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം


ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ഇപ്പോള്‍ പരിശീലകനുമായ പ്രകാശ് പദുക്കോണ്‍ അര്‍ഹനായി. പത്തു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.


ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്ത് പ്രകാശ് പദുക്കോണിന്റെ അമൂല്യ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ഡോ. ഹിമാന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ബാഡ്മിന്റണ്‍ രംഗത്തെ മികവുകള്‍ പരിഗണിച്ച് എല്ലാ വര്‍ഷവും ഒരു വ്യക്തിക്ക് അസോസിയേഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.




Sharing is Caring