പത്മാവതി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു; റിലീസ് വൈകും


പ്രതിഷേധച്ചൂടിനിടെ ബോളിവുഡ് സിനിമയായ പത്മാവതിക്ക് തിരിച്ചടിയായി സെന്‍സര്‍ബോര്‍ഡ് നടപടിയും. സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി പത്മാവതി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു. ഇതോടെ സിനിമയുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്.


നിരവധി രജപുത്ര സംഘടനകളുടെ പ്രതിഷേധത്തിനു പാത്രമായ സിനിമ സാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും തിരിച്ചയച്ചതു സിനിമാലോകത്ത് ആശങ്കയ്ക്കിടയാക്കിയരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണു സര്‍ട്ടിഫിക്കറ്റിനായി സിനിമ സമര്‍പ്പിച്ചത്.


അതേസമയം, അപേക്ഷ പൂര്‍ണമാക്കി വീണ്ടും സമര്‍പ്പിച്ചാല്‍ നിലവിലെ നിയമങ്ങള്‍ക്ക് അനുസരിച്ചു സിനിമ പരിഗണിക്കുമെന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.



Sharing is Caring