പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള എറണാകുളം ടൗണ്‍ ഹാളില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നടക്കും. സെപ്റ്റംബര്‍ 28നു വൈകിട്ട് അഞ്ചരയ്ക്കു നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണു ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ടൗണ്‍ഹാളിലെ രണ്ട് സ്ക്രീനിലായി ഇരുന്നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘അസഹിഷ്ണുതയുടെ കാലം, സെന്‍സര്‍ ചെയ്യപ്പെട്ട മനസ്സുകള്‍’ എന്ന വിഷയത്തില്‍ ഇത്തവണത്തെ ജോണ്‍ ഏബ്രഹാം സ്മാരക പ്രഭാഷണം രാകേഷ് ശര്‍മയാണ് നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *