പണിമുടക്ക്: കേരളത്തിലും 13ന് പമ്പുകള്‍ അടച്ചിടും


ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്ബ് പണിമുടക്കില്‍ കേരളവും പങ്കു ചേരും.


സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്ബുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഒരുവിഭാഗം പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.




Sharing is Caring