പണലഭ്യതയില്‍ ഞെരുക്കം: പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു. പണലഭ്യതയില്‍ ഞെരുക്കം നേരിടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

അതേസമയം പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാവുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

അതിനിടെ ബാങ്ക് ഇതര ധനസ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ യോഗം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഈ രംഗത്ത് പണത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. പ്രതിസന്ധി മറ്റ് മേഖലകളിലേക്കു വ്യാപിക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *