തുലാവര്‍ഷം നാളെ മുതല്‍; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.നവംബര്‍ 3 ,4 തീയതികളില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്റെ ​ഗതിയില്‍ മാറ്റം വരുത്തുന്നതാണ് തുലാവര്‍ഷം വൈകാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. 480 മില്ലീ മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാമഴക്കാലം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *