പണത്തിന്‍റെ ഉറവിടം ഹാജരാക്കാനാവാതെ കെഎം ഷാജി; ഷാജിയെ വീണ്ടും ചോദ്യം ചെയ്യും

ക‍ഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അമ്പത് ലക്ഷം രൂപയുടെ ഉറവിടവും രേഖകളും ഹാജരാക്കാനാവാതെ കെഎം ഷാജി.

കള്ളപ്പണം പിടിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും രേഖകള്‍ കെഎം ഷാജിക്ക് ഹാജരാക്കാനായില്ല. പണം വിജിലന്‍സ് കസ്റ്റഡിയില്‍ എടുക്കുന്ന സമയത്തും റെയ്ഡിന് ശേഷവും ഷാജി പ്രതികരിച്ചത് പണം എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്നായിരുന്നുകണ്ണൂരിലെ വീട്ടില്‍ നിന്നാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

റെയ്ഡ് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി കോടതിയില്‍ സമര്‍പ്പിച്ചു. പിടിച്ചെടുത്ത പണവും മറ്റ് രേഖകളും ഉള്‍പ്പെടെ വിജിലന്‍സ് സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *