പഠനവും, ഭാവിയും അനിശ്ചിതത്വത്തിലായ ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ സു​​​പ്രീം കോ​​​ട​​​തി​​​യിലേക്ക്


ക​​​ണ്ണൂ​​​ര്‍: സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് പ​​​ഠ​​​നം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യ ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ സു​​​പ്രീം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു. ര​​​ണ്ടാം​​​വ​​​ര്‍​​​ഷ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​മാ​​​ണ് സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യോ​​​ടെ മു​​​ട​​​ങ്ങി​​​യ​​​ത്.


കു​​​ട്ടി​​​ക​​​ളെ ബ​​​ലി​​​യാ​​​ടാ​​​ക്ക​​​രു​​​തെ​​​ന്നും കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കി ആ​​​വ​​​ശ്യ​​​മാ​​​യ ഫീ​​​സ​​​ട​​​ച്ചാ​​​ണ് എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​തെ​​​ന്നും ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി മോ​​​ഹ​​​ന​​​ന്‍ കോ​​​ട്ടൂ​​​ര്‍ പ​​​റ​​​ഞ്ഞു. മാ​​​നേ​​​ജ്മെ​​​ന്‍റ് യ​​​ഥാ​​​സ​​​മ​​​യം ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍​​​പ്പി​​​ച്ചി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് കു​​​ട്ടി​​​ക​​​ളെ ബ​​​ലി​​​യാ​​​ടാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി ശ​​​രി​​​യ​​​ല്ല. പ്ര​​​വേ​​​ശ​​​നം റ​​​ദ്ദാ​​​യ 118 കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ സു​​​പ്രീം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും മോ​​​ഹ​​​ന​​​ന്‍ കോ​​​ട്ടൂ​​​ര്‍ അ​​റി​​യി​​ച്ചു. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി വീ​​​ണ്ടും എ​​​തി​​​രാ​​​യാ​​​ല്‍ പ​​​ഠ​​​നം തു​​​ട​​​രാ​​​നാ​​​വാ​​​തെ തി​​​രി​​​ച്ചു​​​പോ​​​രു​​​മ്ബോ​​​ള്‍ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ന​​​ല്‍​​​കി​​​യ ഫീ​​​സും മ​​​റ്റും തി​​​രി​​​ച്ചു​​​കി​​​ട്ടു​​​മോ എ​​​ന്ന് ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍.


അ​​​ട​​​ച്ച ഫീ​​​സ് സാ​​​ധാ​​​ര​​​ണ തി​​​രി​​​ച്ചു​​​കൊ​​​ടു​​​ക്കാ​​​റി​​​ല്ലെ​​​ന്നും ഒ​​​ന്ന​​​ര​​​വ​​​ര്‍​​​ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ ഇ​​​വി​​​ടെ പ​​​ഠി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു​​​മു​​​ള്ള വാ​​​ദ​​​മാ​​​യി​​​രി​​​ക്കും മാ​​​നേ​​​ജ്മെ​​​ന്‍റ് മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ക. എ​​​ന്താ​​​യാ​​​ലും പ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി വീ​​​ണ്ടും കോ​​​ട​​​തി ക​​​യ​​​റേ​​​ണ്ട അ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച്‌ ചി​​​ന്തി​​​ക്കാ​​​നാ​​​വു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി​​​യി​​​ലെ ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 2016 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് ക്ലാ​​​സ് തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ല്ലാ​​​വ​​​രും ഒ​​​ന്നാം​​​വ​​​ര്‍​​​ഷ​​​ത്തെ ഫീ​​​സാ​​​യ പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യും സ്പെ​​​ഷ​​​ല്‍ ഫീ​​​സാ​​​യ 1.65 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് ന​​​ല്‍​​​കി​​​യ​​​ത്. ഇ​​​തി​​​നു​​​പു​​​റ​​​മെ ത​​​ല​​​വ​​​രി​​​പ്പ​​​ണം എ​​​ത്ര​​​യാ​​​ണ് കൊ​​​ടു​​​ത്ത​​​തെ​​​ന്ന് പ​​​ല​​​രും പ​​​റ​​​യു​​​ന്നി​​​ല്ല. ചി​​​ല​​​ര്‍ അ​​​ഞ്ചു​​​വ​​​ര്‍​​​ഷ​​​ത്തെ ഫീ​​​സ് ഒ​​​ന്നി​​​ച്ച്‌ 50 ല​​​ക്ഷം ന​​​ല്‍​​​കി​​​യ​​​താ​​​യി പ​​​റ​​​യു​​​ന്നു. പ​​​ല​​​രി​​​ല്‍​​​നി​​​ന്നും പ​​​ല​​​രീ​​​തി​​​യി​​​ലാ​​​ണ് ത​​​ല​​​വ​​​രി​​​പ്പ​​​ണം ഈ​​​ടാ​​​ക്കി​​​യ​​​തെ​​​ന്ന് ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ പ​​​റ​​​യു​​​ന്നു



Sharing is Caring