പഞ്ചാബിലെ സിഖുകാർ കർഷക പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിക്കുന്നതെന്തു കൊണ്ട്

നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രതി​ഷേധം താങ്ങുവില ഉറപ്പാക്കാനോ മൂന്നു നിയമങ്ങളും പിന്‍വലിക്കാനോ മാത്രം ലക്ഷ്യമിട്ടു​ള്ള പോരാട്ടമല്ല. കര്‍ഷക​െന്‍റ തൊഴില്‍ ശേഷി അര്‍ഹമായ വേതനം നല്‍കാതെ കവര്‍ന്നെടുക്കാന്‍ രാജ്യത്തെ അതിസമ്ബന്നരായ കുത്തകകള്‍ നടത്തുന്ന ശ്രമം അവസാനിപ്പിക്കാന്‍ കൂടിയുള്ള സമരമാണ്​- ഈ പോരാട്ടത്തെ മുന്നില്‍നിന്ന്​ നയിക്കുന്നത്​ പഞ്ചാബിലെ കര്‍ഷക സമൂഹമായതിന്​ കാരണങ്ങള്‍ പലതുണ്ട്​.

ചര്‍ച്ചകള്‍ പോലുമില്ലാതെയും കര്‍ഷക സംഘടനകളെ വിശ്വാസത്തിലെടുക്കാതെയും മൂന്ന്​ വിവാദ ബില്ലുകള്‍ തിടുക്കപ്പെട്ട്​ പാര്‍ലമെന്‍റ്​ പാസാക്കു​േമ്ബാള്‍ അപകടം ആദ്യം മണത്തത്​ പഞ്ചാബിലെ സിഖ്​ കര്‍ഷകരായിരുന്നു.
1980കളിലായിരുന്നു അവസാനമായി പഞ്ചാബിലെ സിഖുകാര്‍ സമാനമായി സര്‍ക്കാറിനെതിരെ പോര്‍മുഖത്തിറങ്ങിയത്​. പുതുതായി ശക്​തിയാര്‍ജിക്കുന്ന തീവ്രവാദത്തെ മുളയിലേ നുള്ളാന്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ സംസ്​ഥാന​േ​ത്തക്ക്​ പട്ടാളത്തെ അയച്ചപ്പോഴായിരുന്നു അത്​. വളര്‍ന്നുതുടങ്ങിയ ഖലിസ്​ഥാന്‍ പ്രസ്​ഥാനത്തിന്​ അന്ന്​ വ്യാപക പിന്തുണ ലഭിക്കാതെ പോയെങ്കില്‍, ഇന്ന് പക്ഷേ സിഖ്​ കര്‍ഷകര്‍ മുന്നോട്ടുവെക്കുന്നത്​ ന്യായമായ ലക്ഷ്യമാണ്​- എന്നു മാത്രമല്ല, രാജ്യത്തെ കര്‍ഷക സമൂഹത്തെ പിന്നില്‍ അണിനിരത്തുന്നതിലും രാജ്യത്തി​െന്‍റ മൊത്തം പിന്തുണ ആര്‍ജിക്കുന്നതിലും അവര്‍ വിജയം വരിക്കുകയും ചെയ്​തിരിക്കുന്നു. ദേശീയ ചരി​​ത്രത്തില്‍ കര്‍ഷക പ്രസ്​ഥാനത്തി​െന്‍റ മുന്നണിപ്പോരാളികളായി അവര്‍ അടയാളപ്പെടുക തന്നെ ചെയ്യും.

ഒപ്പത്തിനൊപ്പം

രാഷ്​ട്രീയ സ്വയംസേവക്​സംഘും (ആര്‍.എസ്​.എസ്​) ഭാരതീയ ജനത പാര്‍ട്ടി (ബി.ജെ.പി) സര്‍ക്കാറും- കങ്കണ റണാവത്തിനെ പോലെ ചില കാമ്ബയിന്‍ മാനേജര്‍മാരുടെ സഹായത്തോടെ- പഞ്ചാബിലെ സിഖ്​ കര്‍ഷകരെ ‘ഖലിസ്​ഥാന്‍ ഭീകരരാ’യി മുദ്ര കുത്താന്‍ ശ്രമം നടത്തുകയാണ്​. അതുപക്ഷേ, അനായാസം നടക്കുമെന്ന്​ തോന്നുന്നില്ല. സിഖ്​ കര്‍ഷക യുവത്വം കൂടുതല്‍ വിദ്യാ സമ്ബന്നരാണെന്ന്​ മാത്രമല്ല കാരണം, ലോകം മുഴുക്കെ പടര്‍ന്നുനില്‍ക്കുന്നവരും ഹിന്ദുത്വ സേന​ക്ക്​ ചുട്ട മറുപടി നല്‍കാന്‍ ശേഷിയുള്ളവരുമാണ്​. 370ാം വകുപ്പ്​ റദ്ദാക്കിയ ഉടന്‍ കശ്​മീരികള്‍ക്കെതിരെ പരീക്ഷിച്ച പോലെ ഈ കൂലിപ്പട്ടാളത്തെ ഇവര്‍ക്കു പിന്നാലെയും മേയാന്‍ വിട്ടാല്‍ രാജ്യം തന്നെ അപകടത്തിലാകും. രാജ്യത്ത്​ ​മറ്റേതൊരു കാര്‍ഷിക സമൂഹത്തിനും സാധ്യമാകാത്തത്ര കരുത്തോടെ പോരു ജയിക്കാന്‍ സിഖ്​ കര്‍ഷകര്‍ക്കാകും.
രാഷ്​ട്രീയ ചതുരുപായങ്ങളെ കുറിച്ച്‌​ അവര്‍ക്ക്​ കൃത്യമായ ബോധ്യമുണ്ട്​. ന്യൂഡല്‍ഹിയിലെ ഒരു ഗുരുദ്വാരയില്‍ കുതിച്ചെത്തി ഗുരു ഗ്രന്ഥ്​ സാഹിബിനു മുമ്ബാകെ മോദി മുട്ടുകുത്തി നിന്നത്​ എന്തിനായിരുന്നുവെന്ന്​ അവരുടെ​ ലളിത യുക്​തി കൃത്യമായി വായിച്ചെടുത്തു. അതുകൊണ്ടുതന്നെ, അവര്‍ അനങ്ങിയതേയില്ല. ഈ ബോധ്യത്തിനും വിശ്വാസത്തിനും മുന്നില്‍ ഹിന്ദുത്വ ആക്രമണത്തിന്​ ചുവടുപിഴച്ചു. മാത്രവുമല്ല, രാജ്യം മുഴുക്കെ കര്‍ഷകര്‍ പിന്നാലെ അണിനിരക്കുകയും ചെയ്​തു. ‘ഖലിസ്​ഥാനി ഭീകരര്‍’ പോലുള്ള പദാവലികള്‍ നിരന്തരമായി പ്രയോഗിച്ച കങ്കണയെ പോലുള്ളവരുടെ തന്ത്രങ്ങള്‍ അവര്‍ക്ക്​ നന്നായി അറിയാം.

ബോളിവുഡ്​ ഉള്‍പെടെ സിനിമ തട്ടകങ്ങളും കര്‍ഷകര്‍ക്ക്​ നീതിയും അതിജീവനവും ഉറപ്പാക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്​. രാജ്യത്തി​െന്‍റ ‘ഭക്ഷ്യവിഭവ സൈന്യ’മെന്നാണ്​ അവര്‍ ഇവരെ വി​േശേഷിപ്പിച്ചത്​- അത്​ ശരിയുമാണ്​. ‘കൃഷി ചെയ്യുന്ന പട്ടാളം’ ഭക്ഷണം ഉല്‍പാദിപ്പിച്ചില്ലെങ്കില്‍ അതിര്‍ത്തി കാക്കാന്‍ ‘നില്‍ക്കുന്ന സേന’ ഉണ്ടാകില്ല. ആര്‍.എസ്​.എസ്​- ബി.ജെ.പി സര്‍ക്കാര്‍ പക്ഷേ, ഈ കര്‍ഷക സൈന്യത്തെ ദേശീയവാദികളായി തിരിച്ചറിയുന്നതിന്​ പകരം ഇപ്പോഴും വന്‍കിട വ്യവസായ കുലങ്ങളെ തെരഞ്ഞുപിടിച്ച്‌​ ദേശീയവാദികളായി എഴുന്നള്ളിക്കുന്ന തിരക്കിലാണ്​.സിഖ്​ കര്‍ഷകര്‍ അങ്കത്തട്ട്​ ഉണര്‍ത്താന്‍ മറ്റൊരു കാരണം, സിഖ്​ മതം അനുശാസിക്കുന്ന പോലെ തൊഴിലി​െന്‍റ മാന്യത ​പ്രതിരോധിക്കാന്‍ കൂടിയാണ്​. സിഖ്​ മതത്തില്‍ ആപേക്ഷികമായെങ്കിലും ജാതി ഇല്ലാതാക്കുന്നതിലുമുണ്ട്​ തൊഴിലിന്​ പങ്ക്​.

സിഖ്​ കര്‍ഷകരിലേറെയും ജാട്ടുകളാണ്​. ചരിത്രപരമായി അവര്‍ ശൂദ്ര വര്‍ണാശ്രമക്കാരും. ഐക്യ പഞ്ചാബില്‍ ധ്വിജ വിഭാഗങ്ങളില്‍നിന്ന്​ (ബ്രാഹ്​മണര്‍, ബനിയര്‍, ഖത്രികള്‍) പീഡനങ്ങളേറെ ഏറ്റുവാങ്ങിയവര്‍. ഗുരു നാനക്​ ദേവ സിഖ്​ മതം സ്​ഥാപിക്കുകയും ത​െന്‍റയും ഇതര സിഖ്​ ഗുരുക്കന്മാരുടെയും പുണ്യഗീതങ്ങള്‍ ചേര്‍ത്ത്​ ഗുരു ഗ്രന്ഥ്​ സാഹിബ്​ എന്ന വേദഗ്രന്ഥം രചിക്കുകയും ചെയ്​തതോടെ ശരിക്കും മോചനമായത്​ വര്‍ണാശ്രമത്തിനും തൊഴിലി​െന്‍റ പേരിലെ അനീതികള്‍ക്കുമാണ്​.

ശൂദ്ര തൊഴിലാളികളില്‍ അത്​ ആത്​മാഭിമാനം പകര്‍ന്നു. ശ്രേണീബദ്ധമായ സമൂഹത്തിലെ താഴെത്തട്ടില്‍ അപമാനിതരായി കഴിഞ്ഞവരെന്നതു മാറി സമത്വവും മാന്യതയുമുള്ളവരായി അവര്‍ വളര്‍ന്നു. രാജ്യത്ത്​ ഇന്ന്​ ജാട്ട്​ സിഖുകാരോളം സ്വാഭിമാനം പുലര്‍ത്തുന്നവര്‍ വേറെയുണ്ടാകണമെന്നില്ല. മസ്​ഹബി സിഖുകാര്‍ എന്നുകൂടി വിളിക്കപ്പെ​ടുന്ന ഇൗ ദളിത്​ സിഖുകാര്‍ പഞ്ചാബില്‍ സാമൂഹിക വിവേചനത്തിന്​ തീരെ ഇരകളല്ലെന്ന്​ അര്‍ഥമൊന്നുമില്ല ഇതിന്​. അവരും അനുഭവിക്കുന്നുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *