ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​ശ്നം: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്ക് കേ​ര​ള മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു


കര്‍​ണാ​ട​ക​ത്തി​ലെ ന​ഴ്സിം​ഗ് കോ​േള​ജു​ക​ളു​ടെ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ട്ട പ്ര​ശ്നം ഇ​ന്ത്യ​ന്‍ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധാ​രാ​മ​യ്യ​ക്ക് അ​യ​ച്ച ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.


കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര്‍​ണാ​ട​ക​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്നു​ണ്ട്. പ​ല​രും ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​ണ് പ​ഠി​ക്കു​ന്ന​ത്. ന​ഴ്സിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​ര​മി​ല്ലെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ക​ര്‍​ണാ​ട​ക​ത്തി​ന് പു​റ​ത്ത് പ്രാ​ക്ടീ​സ് ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യം വി​ദ്യാ​ര്‍​ഥി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കുക​യാ​ണ്. അ​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.




Sharing is Caring